വിഷരഹിത പച്ചക്കറി ഇനി വീട്ടിൽ തന്നെ
കേരളാ ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പുക്കുട്ടിയും ഭാര്യ ആലിസും സ്വന്തം വീട്ടുവളപ്പിലെ കൃഷിയിടത്തിൽ, വീട്ടാവശ്യത്തിനും, തന്റെ ഹോട്ടൽ ശൃംഖലയിലെ തീൻ മേശയിലേക്കും വിഷ രഹിത പച്ചക്കറി ഉൽപാദിപ്പിച്ചു കേരളത്തിലെ ഭക്ഷ്യ സംസ്കാരത്തിന് ഒരു മാതൃകയാണ്.
വീടിനു ചുറ്റും അൽപമെങ്കിലും സ്ഥലമുള്ളവർക്ക് ഒന്ന് മനസ്സുവെച്ചാൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം.
ദീർഘകാല വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം തുടങ്ങിയ വിളകൾക്ക് വീട്ടുവളപ്പിൽ പ്രത്യേക സ്ഥലം കണ്ടെത്തണം. തണലിൽ വളരാൻ കഴിയുന്ന ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.
ഇവക്കിടയിൽ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗിക്കാനും കഴിയും.
ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവയ്ക്ക് നല്ല വെയിൽ വേണം. അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്താൽ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവർക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീൻ/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്.
ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാം. കൈവരിയോട് ചേർന്ന് അടിയിൽ ചുമർ വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികൾ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളിൽ ചട്ടികൾ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ 2:1:1 അനുപാതത്തിൽ കൂട്ടിച്ചേർത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കിൽ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കിൽ സുഷിരം അടക്കണം.
Llഏറ്റവും അടിയിൽ രണ്ടിഞ്ച് കനത്തിൽ മണൽ നിരത്തുക. അതിനു മുകളിൽ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറയ്ക്കുക. നിറക്കുമ്പോൾ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാൽ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും.
മണ്ണ് മിശ്രിതം നിറച്ച ശേഷം മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവൽ, പടവലം, വെണ്ട എന്നിവയുടെ ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വെച്ച് നട്ടാൽ അങ്കുരണ ശേഷി ഉറപ്പിക്കാം.
അധികം താഴ്ചയിലല്ലാതെ വിത്തിടണം. ചെറിയ വിത്തുകൾ. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകൾ പാകിയോ (വെണ്ട, പയർ, പാവൽ, പടവലം, മത്തൻ, കുമ്പളം) 30-45 ദിവസം കഴിയുമ്പോൾ നാലിലൊന്ന് പ്രായത്തിൽ പറിച്ചു നടുകയോ (തക്കളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകൾ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞൾപ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണൽ എന്നിവയുമായി കൂട്ടിക്കലർത്തി പാറ്റുകയോ ആവാം.
പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലിൽ തൈകൾക്ക് രണ്ട് മൂന്ന് ദിവസം തണൽ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കൾ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കൾ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കൽ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങൾ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാൽ ചെടികൾ കരുത്തോടെ വളരും. മിക്കയിടത്തും രണ്ടുനേരവും ബാക്കികാലങ്ങളിൽ മഴയില്ലാത്തപ്പോൾ ഒരുനേരവും
ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാൽ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കിൽ/ചട്ടിയിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വർഗത്തിൽ പെട്ട വിളകളോ ഒരേ ചാക്കിൽ/ചട്ടിയിൽ തുടർച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോൾ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയിൽ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കിൽ മികച്ച വിളവ് ലഭിക്കും.
ആർമി ഉദ്യോഗസ്ഥരായിരുന്നു ഫിലിപ്പുകുട്ടിയും സഹധർമ്മിണിയും,സർവീസിൽ നിന്ന് വിരമിച്ച ശേഷം,
കഴിഞ്ഞ പത്തുവർഷമായി കറുകച്ചാലിലുള്ള വെട്ടു കാവുങ്കലിലെ തന്റെ വീട്ടുവളപ്പിൽ ഒന്നര ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കുമ്പോൾ ശരാശരി 15/18 കിലോ പച്ചക്കറികളാണ് തോട്ടത്തിൽ നിന്ന് വിളവെടുക്കുന്നതെന്ന് ഫിലിപ്പ് കുട്ടി പറയുന്നു.
സുരക്ഷിതമായ ഭക്ഷണം മെച്ചപ്പെട്ട ആരോഗ്യം എന്ന തീം തന്റെ ബിസിനസ്സ് മേഖലയുടെ സംഘടന കൂടിയായ KHRA ആഹ്വാനം ചെയ്യുന്നത് പ്രവർത്തനത്തിലൂടെ പ്രാവർത്തികമാക്കുകയാണെന്ന് ഫിലിപ്പ് കുട്ടി പറയുന്നു.
സസ്യസത്തുക്കൾ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം.
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര വെള്ളത്തിൽ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാർസോപ്പ് അര വെള്ളത്തിൽ ലയിപ്പിക്കുക.
സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേർക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്താൽ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിൻകുരു സത്ത്
50 ഗ്രാം വേപ്പിൻ കുരു പൊടിച്ച് കിഴി കെട്ടി ഒരു വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക. ഇത് നീരുറ്റിയാൽ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിൻ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പൻ പുഴുക്കൾ, ഇലതീനിപ്പുഴുക്കൾ എന്നിവയെ അകറ്റി നിർത്താൻ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 ഗ്രാം ബാർസോപ്പ് അരിഞ്ഞ് അരലിറ്റർ ഇളം ചൂടുവെള്ളത്തിൽ ലയിപ്പിച്ചതിൽ 20 മില്ലി വേപ്പെണ്ണ ചേർത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എൽ വെള്ളവുമായി അരിച്ച് വേപ്പെണ്ണ എമൽഷനുമായി ചേർക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേർത്ത് നേർപ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മിശ്രിതം
ഒരു മില്ലി ഗോമൂത്രത്തിൽ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരച്ചെടുത്ത് പത്ത് എം.എൽ വെള്ളം ചേർത്ത് നേർപ്പിച്ച് പ്രയോഗിച്ചാൽ പുഴുക്കളെ ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാർസോപ്പ് അര വെള്ളത്തിൽ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക.
ഇതിനെ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം
പത്ത് ഗ്രാം പാൽക്കയം 2.5 വെള്ളത്തിൽ അലിയിക്കുക.
ഇതിൽ 2 ഗ്രാം സോഡാപ്പൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞൾപ്പൊടിയും ചേർന്ന മിശ്രിതം കലർത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളാൽ ഉപദ്രവം കുറക്കാൻ സാധിക്കും.
ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളിൽ കടന്ന് വിഷവസ്തുക്കൾ ഉൽപാദിപ്പിച്ചു കോശങ്ങൾക്ക് കേടുവരുത്തി അവയെ നശിപ്പിക്കുന്നു.
ട്രൈക്കോഡർമ എന്ന മിത്ര കുമിൾ
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിതം കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയൽ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിൻ പിന്നാക്കും 9:1 എന്ന അനുപാതത്തിൽ കലർത്തി മിശ്രിതം തയ്യാറാക്കുക.
ഇതിൽ ട്രൈക്കോഡർമ കാൽച്ചർ വിതറി ആവശ്യത്തിന് ഈർപ്പം നൽകി നല്ലതുപോലെ ഇളക്കി ചേർക്കുക. മിശ്രിതം തണലത്ത് ഒരടി ഉയരത്തിൽ കൂന കൂട്ടി ഈർപ്പമുള്ള ചാക്കോ പോളിത്തീൻ ഈ ചൂടോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡർമയുടെ പൂപ്പൽ കാണാം.
ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈർപ്പം നൽകി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയിൽ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനിൽക്കുന്നിടത്ത് പ്രയോഗിക്കുന്നതിൽ ഉദ്ദേശിച്ച ഫലം ചെയ്യില്ല.
രാസവളം, കുമ്മായം, ചാരം, കുമിൽനാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള ബാക്ടീരിയ വർഗത്തിൽപെട്ട സൂക്ഷ്മാണുവാണിത്.
പൊടി രൂപത്തിൽ ലഭിക്കുന്ന ഇതിന്റെ കാൽച്ചർ 1-2 ശതമാനം വീര്യത്തിൽ വിത്ത് പുരട്ടിയും കുഴമ്പുരൂപത്തിൽ തയ്യാറാക്കിയ ലായനിയിൽ ചെടികൾ മുക്കിവെച്ച ശേഷം നടുകയോ തളിക്കുകയോ ഒഴിച്ചുകൊടുക്കുകയോ ചെയ്യാം. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ടു കൂടുതൽ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണവും സാധ്യമാക്കുന്നു.
വളർച്ചാ ത്വരകങ്ങൾ
ജൈവകൃഷി മൂലം വളർച്ച കുറയുമെന്ന ധാരണ പലർക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങൾ നൽകുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവവളം പോലുള്ള വളർച്ചാ ത്വരകങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ ചെടികളുടെ ആരോഗ്യവും വളർച്ചയും ഉറപ്പാക്കാം.
നമ്മുടെ മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരൊറ്റമൂലി...... ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.... ഇത് റിസൾട്ട് ആണ്
🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕⭕⭕ 🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ