തിരൂർ : അങ്ങാടി നേർച്ച ആഘോഷസ്ഥലത്ത് അനുബന്ധയ്ക്കുവെച്ച മിഠായികളിൽ തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ചതായി കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ റോഡിൻ ബി ആണ് മിഠായികളിൽ ചേർത്തിരുന്നത്. \
തുണികളിൽ നിറം വ്യാപകമായി ആയി ഉപയോഗിക്കുന്ന നിറപ്പൊടിയാണ് റോഡമിൻ ബി. നിറംചേർത്ത ഇത്തരം മിഠായികൾ തിരൂരിൽ പിടികൂടിയശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചോക്ക് മിഠായി നിർമ്മാണശാലകളിലും പരിശോധന നടത്തി. റോഡമിൻ ബി പിടികൂടിയതിനെ തുടർന്ന് സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
പിടികൂടിയ മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. അതേസമയം ഈ നിറം ഉപയോഗിച്ച് മിഠായി നിർമ്മിക്കരുതെന്ന് മുന്നറിയിപ്പൊന്നും തന്നിട്ടില്ലെന്നാണ് നിർമ്മാതാക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ സുജിത്ത് പേരോര, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. ധന്യയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.