കൊച്ചി മെട്രൊ റെയിൽ എയർപോർട്ട് തൊടും, അങ്കമാലിക്ക് നീട്ടും

NewsDesk
0

കൊച്ചി: അഭ്യൂഹങ്ങൾക്ക് വിരാമം; കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടം ആലുവയിൽ നിന്ന് അങ്കമാലിക്കു തന്നെ.

അത്താണിയിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ലിങ്ക് റൂട്ട് സഹിതമാണ് ഈ ഘട്ടം ആസൂത്രണം ചെയ്യുന്നത്. കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനെജ് ഡയറക്റ്റർ ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ആലുവയിൽ നിന്ന് എയർപോർട്ടിലെത്താതെ നേരെ അങ്കമാലിക്കാവും മെട്രൊ പാതയെന്നും, അതല്ല മൂന്നാം ഘട്ടത്തിൽ എറണാകുളം ബൈപാസ് വഴിയോ മറൈൻ ഡ്രൈവ് വഴി സമാന്തര പാതകളായിരിക്കും നിർമിക്കുക എന്നുമെല്ലാം നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ലോക്‌നാഥ് ബെഹ്റയുടെ പ്രഖ്യാപനം.

എയർപോർട്ടിൽ ഭൂഗർഭ സ്റ്റേഷനായിരിക്കും മെട്രൊ റെയിലിനു വേണ്ടി നിർമിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മെട്രൊ പാതയുടെ എക്സ്റ്റഷനായി തന്നെയാണ് ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുക.

എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് അങ്കമാലി - ആലുവ - എറണാകുളം റൂട്ട്. ഈ സാഹചര്യത്തിൽ മെട്രൊ റെയിൽ സർവീസ് ആരംഭിച്ചാൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും,

ഒപ്പം ടിക്കറ്റ് വരുമാനം ഉറപ്പാക്കാൻ കഴിയുമെന്നും അധികൃതർ കണക്കാക്കുന്നു. ഈ റൂട്ടിൽ നേരിട്ട് സ്വകാര്യ ബസ് സർവീസും ഇല്ല. യാത്രക്കാർക്ക് നിലവിൽ കെഎസ്ആർടിസി മാത്രമാണ് ആശ്രയം. 30 കിലോമീറ്ററിൽ താഴെയുള്ള ദൂരത്തിൽ പത്ത് ട്രാഫിക് സിഗ്നലുകളും താണ്ടിയാണ് യാത്ര ചെയ്യേണ്ടത്. ആറുവരിപ്പാതയോ സർവീസ് റോഡോ മിക്കയിടങ്ങളിലും ലഭ്യവുമല്ല.

രണ്ടാം ഘട്ടം രണ്ട് വർഷത്തിനുള്ളിൽ

കൊച്ചി മെട്രൊ റെയിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന പാലാരിവട്ടം - കാക്കനാട് റൂട്ടിന്‍റെ നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ബെഹ്റ വ്യക്തമാക്കി. 11 സ്റ്റേഷനുകളാണ് ഈ ഘട്ടത്തിലുള്ളത്.

 ഇതിൽ സ്മാർട്ട് സിറ്റി ഒഴികെ എല്ലാ സ്റ്റേഷനുകളുടെയും നിർമാണത്തിന് ടെൻഡർ ആയിക്കഴിഞ്ഞു. സ്റ്റേഷനുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലത്തിന്‍റെ 45 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു. സിവിൽ ലെയ്ൻ റോഡിന്‍റെയും സീപോർട്ട് എയർപോർട്ട് റോഡിന്‍റെയും വീതികൂട്ടൽ പുരോഗമിക്കുകയാണ്. മാർച്ചോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബെഹ്റ.
നമ്മുടെ മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരൊറ്റമൂലി...... ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.... ഇത് റിസൾട്ട് ആണ്

🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕⭕⭕ 🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

Tags

Post a Comment

0Comments

Post a Comment (0)