ലക്കിടിയിലെ വയനാട് ആൾട്രാ പാർക്ക് ഉദ്ഘാടനം നാളെ, ഉദ്ഘാടനം നിർവഹിക്കുന്നത് ടി. സിദ്ധിഖ് എം.എൽ.എ

Editor
0

ലക്കിടിയിലെ വയനാട് ആൾട്രാ പാർക്ക് ഉദ്ഘാടനം നാളെ

കൽപറ്റ: ലക്കിടിയിലെ വയനാട് ആൾട്രാ പാർക്ക് ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ ഞായറാഴ്ച രാവിലെ പത്തിന് നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയനാട്ടിൽ ടൂറിസം മേഖലയിൽ പുത്തൻ അനുഭവത്തിന്റെ വിസ്മയ ലോകമാണ് ആൾട്രാ പാർക്ക്. ലോകോത്തര നിലവാരത്തിലാണ്‌ റൈഡുകളും സാഹസിക വിനോദങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്‌. 43 മീറ്റർ നീളത്തിലുള്ള സ്കൈ വാക്ക് ആണ് മുഖ്യ ആകർഷണം. 30 മീറ്റർ ഉയരത്തിൽ കണ്ണാടി പ്രതലത്തിലൂടെയുള്ള നടത്തം വിസ്മയനാനുഭവം പകരും. ബംഗീ ജമ്പ്, വിവിധ സ്വിങ് റൈഡുകൾ, ഫ്ലയിങ് ഫോക്സ്, റെയിൻ ഡാൻസ്, കിഡ്വി കോവ്, സെറെനിറ്റി ഹവൻ തുടങ്ങി നവീനമായ വിനോദ സംവിധാനങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ ആക്ടിവിറ്റി കാൻ ലിവർ ഗ്ലാസ് ബ്രിഡ്ജ് വയനാടിന്റെ വിനോദസഞ്ചാരത്തിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാവും. തിരുവനന്തപുരത്ത് നടന്ന ടൂറിസം ഇൻവെസ്റ്റ്‌മെന്റ് മീറ്റിന് ശേഷം ആദ്യം തുടക്കമിടുന്ന സംരഭമെന്ന പ്രത്യേകതയും വയനാട് ആൾട്രാ പാർക്കിനുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ധിഖ് എം.എൽ.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ഷഫീക്ക് റഹ്മാൻ, പ്രൊജക്ട് മാനേജർ യു.പി. തമീം, സി.എഫ്.ഒ കെ. അന്നാസ്, ജനറൽ മാനേജർ എസ്. നവീൻ, പി.ആർ.ഒ സമീർ ബാബു എന്നിവർ അറിയിച്ചു .
നമ്മുടെ മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരൊറ്റമൂലി...... ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.... ഇത് റിസൾട്ട് ആണ്

🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕⭕⭕ 🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

  • Newer

    ലക്കിടിയിലെ വയനാട് ആൾട്രാ പാർക്ക് ഉദ്ഘാടനം നാളെ, ഉദ്ഘാടനം നിർവഹിക്കുന്നത് ടി. സിദ്ധിഖ് എം.എൽ.എ

Post a Comment

0Comments

Post a Comment (0)